December 26, 2014

മഞ്ഞണിഞ്ഞ വഴികൾ . . ഓർമയിലേക്ക് . . ഈ ക്രിസ്മസ് രാവുകൾ 


ജർമനിയിൽ ക്രിസ്മസ് ഒരു ഉത്സവം തന്നെയാണ്. പൊതുവെ പറഞ്ഞാൽ യൂറോപ്പ് മുഴുവനും. എന്നാലും ജർമനിയിലെ ക്രിസ്മസ് മാർക്കറ്റുകൾ ആണ് ഏറെ പ്രസിദ്ധം. ഏറെ പിന്നോട്ട്, 1434 മുതലുള്ള ചരിത്രം പറയാനുണ്ട് ഇവയ്ക്ക്.

 
 
 
ക്രിസ്മസിന് മുമ്പ് നാലാഴ്ച മുതലേ ഏകദേശം എല്ലാ നഗരങ്ങളിലും ഇത്തരം മാർക്കറ്റുകൾ സജീവമാവും. മനോഹരമായി അലങ്കരിച്ച് നൂറു തൊട്ടു അഞ്ഞൂറ് വരെ ചെറിയ ചെറിയ സ്റ്റാളുകൾ പല നഗരങ്ങളിലും ഒരുക്കിയിട്ടുണ്ടാവും.
വിളക്കുകൾ തെളിയിച്ച് തെരുവുകളും, ഏതു തണുപ്പിനെയും അവഗണിച്ച് ഒഴുകിനീങ്ങുന്ന ജനകൂട്ടവും ശരിക്കുമൊരു ഉത്സവപ്രതീതി തന്നെയാണ് ! !


 
ക്രിസ്മസ് മാർക്കറ്റുകൾക്ക് ഒരു പ്രത്യേക തരം സുഗന്ധമാണ്, വറുത്ത ബദാമിന്റെയും ഒരു പ്രത്യേക തരം വൈനിന്റെയും. കറുവാപട്ടയും ഗ്രാമ്പുവും ഉൾപ്പെടെ മറ്റു പല സുഗന്ധവ്യജ്ഞനങ്ങളും പെരുംജീരകം, പഞ്ചസാര തുടങ്ങിയവ ചേർത്ത് തയ്യാറാക്കുന്ന ഗ്ലുവൈൻ (Glühwein) ആണ് ഇത്തരം മാർക്കറ്റുകളിലെ ഒരു പ്രധാന ആകർഷണം. തണുത്ത് വിറങ്ങലിച്ച കൈയിലേക്ക്‌ ആവി പറക്കുന്ന ഗ്ലുവൈൻ ഗ്ലാസ്‌ പിടിക്കുമ്പോൾ, ഒരു നെരിപോടിന്റെ ചൂട് ഏല്ക്കുന്ന സുഖമാണ് ;).

 
ഇത്തരം മാർക്കറ്റുകളിലെ എടുത്തു പറയേണ്ട മറ്റൊരു ആകർഷണം പലതരം ഭക്ഷണങ്ങളാണ്.  ശരിക്കും  പറഞ്ഞാൽ തനി നാടൻ ഭക്ഷണം. പരമ്പരാഗത നാടൻ വിഭവങ്ങൾ അതിന്റെ എല്ലാ തനിമയോടും കൂടി സാധാരണ വിപണിയിൽ അസുലഭമായിരിക്കും. അത് തന്നെയാണ് പ്രായഭേധമന്യേ ലക്ഷകണക്കിന് ആളുകളെ ക്രിസ്മസ് മാർക്കറ്റുകളിലേക്ക് ആകർഷിക്കുന്ന ഒരു പ്രധാന ഘടകം. മാത്രവുമല്ല മറ്റു പല രാജ്യങ്ങളിലെ പ്രത്യേകിച്ച് ഓസ്ട്രിയ, ഫ്രാൻസ്, റഷ്യ, പോളണ്ട്, ആഫ്രിക്ക, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെയും പലതരം ഭക്ഷണങ്ങൾ രുചിച്ചറിയാം.


 പലതരം ക്രിസ്മസ് മിഠായികൾ, കേക്കുകൾ, ക്രിസ്മസ് അലങ്കാര വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, സ്നോ വില്ലേജുകൾ, മരത്തിലും ഗ്ലാസ്സിലും നിർമ്മിച്ച പല രാജ്യങ്ങളിലെ കൈതറി ഉൽപന്നങ്ങൾ, നക്ഷത്ര വിളക്കുകൾ അങ്ങനെ അങ്ങനെ പല സ്റ്റാളുകൾ. . .

 

        


Crazy chocolates - From Cologne Christmas market
                          
                                                                                                                                         
ജർമനിയിൽ  ഇതെന്റെ ആറാമത്തെ ക്രിസ്മസ് . ആറു വർഷത്തെ ജർമ്മൻ വാസം അവസാനിപ്പിക്കുമ്പോൾ. . .  ഈ ക്രിസ്മസ് മാർക്കറ്റുകളുടെ ലഹരി പിടിപ്പിക്കുന്ന സുഗന്ധവും ഒരു പിടി ഓർമ്മകളും ഇനി മനസ്സിന്റെ  ചിതലരിക്കാത്ത ഒരു കോണിലേക്ക്  . . . !
December 23, 2014

മഞ്ഞിൻ പുതപ്പിട്ട് . .
December 2, 2014


ആകാശം മുട്ടെ...തൊട്ട് തൊട്ട് കറങ്ങാംNovember 27, 2014

November 26, 2014

ക്രിസ്ത്മസ് താരകം 

 


November 24, 2014

ഈ പോസ് എങ്ങനെ :) ???

 


രാവിലെ പൂക്കുന്നയെൻ

ജാലകപ്പൂക്കൾ. .

 


November 23, 2014

ഒരേയൊരില ഞാൻ !


മഞ്ഞുപെയ്തില്ലിനിയും
ഒരു വേള നമുക്കിനിയും
നീന്തിക്കയറാം . .November 22, 2014

ആ മേൽകൂരകളാണെന്നെ ആകർഷിച്ചത്''ആ മേൽകൂരകളാണെന്നെ ആകർഷിച്ചത്
ആരെയോ നോക്കി പല്ലിളിക്കും പോലെ ''

November 21, 2014

ഞാനൊരു ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് മൃഗം :)

 ''എനിക്ക് വെളുപ്പ്‌ നിറം മതി
കറുപ്പിനോട് അയിത്തമാണെവിടെയും
ഫെയർ ആൻഡ്‌ ലൗലിയും പരീക്ഷിച്ചു
ഒടുക്കം ചായക്കാരൻ സമ്മതിച്ചു വെള്ള പൂശാമെന്ന്
പക്ഷെ പകുതിയായപ്പോഴേക്കും ചായവും കാലിയായി
അങ്ങനെ ഞാനൊരു ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് ജന്തുവായി :) ''

അമ്മയും കുഞ്ഞുംതീ തുപ്പും ബലൂണുകൾ

  ''പണ്ട് അമ്പല പറമ്പിൽ കണ്ട ബലൂണുകളല്ലിവ 
കാലം മാറി കോലവും മാറി
ഇവയിപ്പോൾ തീ തുപ്പും ബലൂണുകൾ !! ''

November 20, 2014

ശരത്കാല പൂക്കൾ

  ''പൂക്കളാണെനിക്കേറെയിഷ്ടം
എങ്കിലും പ്രണയിക്കുന്നു
ഞാനീ ശരത്കാല വർണങ്ങളെ . .
ഈ ശരത്കാല പൂക്കളെ ! ''

ജാലക കാഴ്ചകൾ''വള്ളിപടർപ്പായി പടർന്നു കയറുന്നു നമ്മളും
അള്ളി പിടിച്ചും വെട്ടി തെളിച്ചും'' !


ഇലകൾ പെയ്തൊഴിഞ്ഞപ്പോൾ

''ജീവനറ്റു ഞാൻ നിൻ ചില്ലയിൽ നിന്നും
 നയനസുരഭിയായ് എങ്കിലും. . .
കാത്തിരിപ്പൂ ശൈത്യത്തിൻ കുളിർ പുതപ്പണിയുവാൻ'' !

ശൈത്യകാലത്തിനു മുന്നോടിയായി ഒരു ശരത്‌കാല കാഴ്ച :)
(തെക്കൻ ജെർമനിയിലെ ഒരു കുഞ്ഞുനഗരത്തിൽ നിന്നും) 

November 19, 2014

ആകാശ ഗോപുരം

  ടാലിൻ നഗരത്തിലെ അലക്സാണ്ടർ നെവ്സ്കി കത്തീഡ്രൽ (Alexander Nevsky Cathedral).

പുസ്തക കൂട്ടം 

 


              ''പുസ്തകതാളിനിടയിൽ ഞാൻ തിരഞ്ഞു
              ഓർമയിൽ എങ്ങോ മറഞ്ഞ ആ മയിൽ‌പീലി തുണ്ട് . . . !

              ആകാശം കാണാതെ മറച്ച് 
              മയിൽ‌പീലി കുഞ്ഞുങ്ങൾ വിരിയുന്നതും കാത്തിരുന്ന 
              നിഷ്കളംങ്ക ബാല്യത്തിന്റെ ആ മയിൽ‌പീലി തുണ്ട്'' . . . !

 

ഇരുവീഥികളിലാ ചുവന്ന മരങ്ങൾ എനിക്ക് കുട പിടിച്ചു 

 

November 18, 2014

സാഗര നീലിമ
"ചിന്താഭാരങ്ങളും ജീവിത ചുമടുകളും ഇറക്കിവച്ച്
ഓരോ രാവും ഈ നീലിമയിലേക്ക്‌ ഉണർന്നെങ്കിൽ
നിറംകെട്ട പ്രഭാതങ്ങളിൽ വർണം പെയ്തെന്നെ" . .


പൂക്കൾ എനിക്കു ചെരുപ്പ് തുന്നി തന്നു .

വെള്ളാരം കല്ല്‌ പെറുക്കിയും നീല പരപ്പിൽ നീന്തിതുടിച്ചും . . .
മായാത്ത ഒരു പിടി ദിവസങ്ങൾ മനസ്സിന്റെ ഓർമ്മചെപ്പിൽ എന്നും . .
ഗ്രീസിലെ ഒരവധികാലം :)വാതിൽ പടിക്കു കാവലായി ഒരു വിളക്ക് മരം. . .

 

Related Posts Plugin for WordPress, Blogger...