January 1, 2015

പുത്തൻ പ്രതീക്ഷകളുമായി ഒരു പുതുവർഷം കൂടി



Wish you all a happy, peaceful and splendid new year :)

cheers
Arundhathi

December 26, 2014

മഞ്ഞണിഞ്ഞ വഴികൾ . .



 ഓർമയിലേക്ക് . . ഈ ക്രിസ്മസ് രാവുകൾ 


ജർമനിയിൽ ക്രിസ്മസ് ഒരു ഉത്സവം തന്നെയാണ്. പൊതുവെ പറഞ്ഞാൽ യൂറോപ്പ് മുഴുവനും. എന്നാലും ജർമനിയിലെ ക്രിസ്മസ് മാർക്കറ്റുകൾ ആണ് ഏറെ പ്രസിദ്ധം. ഏറെ പിന്നോട്ട്, 1434 മുതലുള്ള ചരിത്രം പറയാനുണ്ട് ഇവയ്ക്ക്.

 
 
 
ക്രിസ്മസിന് മുമ്പ് നാലാഴ്ച മുതലേ ഏകദേശം എല്ലാ നഗരങ്ങളിലും ഇത്തരം മാർക്കറ്റുകൾ സജീവമാവും. മനോഹരമായി അലങ്കരിച്ച് നൂറു തൊട്ടു അഞ്ഞൂറ് വരെ ചെറിയ ചെറിയ സ്റ്റാളുകൾ പല നഗരങ്ങളിലും ഒരുക്കിയിട്ടുണ്ടാവും.
വിളക്കുകൾ തെളിയിച്ച് തെരുവുകളും, ഏതു തണുപ്പിനെയും അവഗണിച്ച് ഒഴുകിനീങ്ങുന്ന ജനകൂട്ടവും ശരിക്കുമൊരു ഉത്സവപ്രതീതി തന്നെയാണ് ! !


 
ക്രിസ്മസ് മാർക്കറ്റുകൾക്ക് ഒരു പ്രത്യേക തരം സുഗന്ധമാണ്, വറുത്ത ബദാമിന്റെയും ഒരു പ്രത്യേക തരം വൈനിന്റെയും. കറുവാപട്ടയും ഗ്രാമ്പുവും ഉൾപ്പെടെ മറ്റു പല സുഗന്ധവ്യജ്ഞനങ്ങളും പെരുംജീരകം, പഞ്ചസാര തുടങ്ങിയവ ചേർത്ത് തയ്യാറാക്കുന്ന ഗ്ലുവൈൻ (Glühwein) ആണ് ഇത്തരം മാർക്കറ്റുകളിലെ ഒരു പ്രധാന ആകർഷണം. തണുത്ത് വിറങ്ങലിച്ച കൈയിലേക്ക്‌ ആവി പറക്കുന്ന ഗ്ലുവൈൻ ഗ്ലാസ്‌ പിടിക്കുമ്പോൾ, ഒരു നെരിപോടിന്റെ ചൂട് ഏല്ക്കുന്ന സുഖമാണ് ;).

 
ഇത്തരം മാർക്കറ്റുകളിലെ എടുത്തു പറയേണ്ട മറ്റൊരു ആകർഷണം പലതരം ഭക്ഷണങ്ങളാണ്.  ശരിക്കും  പറഞ്ഞാൽ തനി നാടൻ ഭക്ഷണം. പരമ്പരാഗത നാടൻ വിഭവങ്ങൾ അതിന്റെ എല്ലാ തനിമയോടും കൂടി സാധാരണ വിപണിയിൽ അസുലഭമായിരിക്കും. അത് തന്നെയാണ് പ്രായഭേധമന്യേ ലക്ഷകണക്കിന് ആളുകളെ ക്രിസ്മസ് മാർക്കറ്റുകളിലേക്ക് ആകർഷിക്കുന്ന ഒരു പ്രധാന ഘടകം. മാത്രവുമല്ല മറ്റു പല രാജ്യങ്ങളിലെ പ്രത്യേകിച്ച് ഓസ്ട്രിയ, ഫ്രാൻസ്, റഷ്യ, പോളണ്ട്, ആഫ്രിക്ക, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെയും പലതരം ഭക്ഷണങ്ങൾ രുചിച്ചറിയാം.






 പലതരം ക്രിസ്മസ് മിഠായികൾ, കേക്കുകൾ, ക്രിസ്മസ് അലങ്കാര വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, സ്നോ വില്ലേജുകൾ, മരത്തിലും ഗ്ലാസ്സിലും നിർമ്മിച്ച പല രാജ്യങ്ങളിലെ കൈതറി ഉൽപന്നങ്ങൾ, നക്ഷത്ര വിളക്കുകൾ അങ്ങനെ അങ്ങനെ പല സ്റ്റാളുകൾ. . .









 









        






Crazy chocolates - From Cologne Christmas market
                          
                                                                                                                                         




ജർമനിയിൽ  ഇതെന്റെ ആറാമത്തെ ക്രിസ്മസ് . ആറു വർഷത്തെ ജർമ്മൻ വാസം അവസാനിപ്പിക്കുമ്പോൾ. . .  ഈ ക്രിസ്മസ് മാർക്കറ്റുകളുടെ ലഹരി പിടിപ്പിക്കുന്ന സുഗന്ധവും ഒരു പിടി ഓർമ്മകളും ഇനി മനസ്സിന്റെ  ചിതലരിക്കാത്ത ഒരു കോണിലേക്ക്  . . . !




December 23, 2014

Related Posts Plugin for WordPress, Blogger...